യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്സിന് അംഗീകാരം നല്കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടസ് ആണ് വാക്സിന് വികസിപ്പിച്ചത്. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ ജൂലൈ മുതല്‍ യുഎഇയില്‍ നടക്കുകയായിരുന്നു. നിലവില്‍ 86 ശതമാനം ഫലപ്രാപ്തി ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വാക്സിന് യുഎഇ അംഗീകാരം നല്‍കിയത്.
ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പിന്റെ ഒരു വിഭാഗമാണ് വാക്സിന് വികസിപ്പിച്ച ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്ടസ്. മികച്ച ഫലപ്രാപ്തി ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ വാക്സിന് വിതരണത്തിനും ഉപയോഗത്തിനുമുള്ള നടപടികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read also :യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്







































