യുഎഇ: കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ; മരണസംഖ്യയില്‍ കുറവ്

By Team Member, Malabar News
Malabarnews_uae covid
Representational image
Ajwa Travels

യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,313 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,80,150 ആയി ഉയര്‍ന്നെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ ദിവസവും രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 2 പേരാണ്. രാജ്യത്തിതുവരെ കോവിഡ് ബാധിച്ച് 598 ആളുകളാണ് മരിച്ചത്. രോഗികളുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുമ്പോഴും കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് കുറവ് രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തി നേടിയ ആളുകളുടെ എണ്ണം 789 ആണ്. ഇതുവരെ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 1,61,084 ആണ്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 18,468 ആളുകളാണ് ചികിൽസയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 1,49,798 സാംപിളുകള്‍ പരിശോധിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ രാജ്യത്ത് ആകെ 1.76 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : സൗദിയിൽ വിനോദ പരിപാടികൾ ജനുവരിയിൽ വീണ്ടും ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE