അബുദാബി: ഇന്ന് മുതൽ ഇന്ത്യക്കാരായ താമസ വിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. യുഎഇയിൽ നിന്ന് വാക്‌സിനെടുത്ത താമസ വിസക്കാർക്കാണ് മടങ്ങാൻ അനുമതി. പുതിയ ഇളവുകൾ പ്രകാരം യാത്രക്കാർക്ക് യുഎഇ എമിഗ്രേഷൻ അധികൃതരുടെ അനുമതി ലഭ്യമായി തുടങ്ങി.
യുഎഇയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് മാത്രമാണ് മടങ്ങാൻ അനുമതി. സന്ദർശക വിസക്കാർക്ക് അനുമതിയില്ല. താമസ വിസയുടെ കാലാവധി തീർന്നവരുടെ കാര്യത്തിൽ അനൂകലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിപക്ഷവും ശനിയാഴ്ച മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധനയാണുള്ളത്. അനുമതി ലഭിച്ചവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പിസിആർ പരിശോധന ഫലം എന്നിവ കൂടെ കരുതണം.
National News: ഉത്തരേന്ത്യയിൽ പേമാരി ഒഴിയുന്നു; വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത







































