അബുദാബി: കോവിഡ് യാത്രാ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു. വിലക്ക് നീക്കിയതിനെ തുടർന്ന് നാളെ മുതൽ സർവീസുകൾ പുനഃരാരംഭിക്കുമെന്ന് ഇൻഡിഗോ വ്യക്‌തമാക്കി.
ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്നും കോവിഡ് റാപിഡ് പരിശോധന നടത്താത്ത യാത്രക്കാരനെ രാജ്യത്ത് എത്തിച്ചതിനെ തുടർന്നാണ് ഇൻഡിഗോ വിമാനങ്ങൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. ഒരാഴ്‌ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വിലക്ക് പിൻവലിച്ചതോടെ നാളെ മുതൽ വിമാന സർവീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ ഔദ്യോഗികമായി അറിയിച്ചു.
വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് യാത്ര ചെയ്യാൻ സാധിക്കാഞ്ഞ യാത്രക്കാർക്ക് റീഫണ്ട് ചെയ്യുകയോ, സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ യാത്രാസൗകര്യം ഒരുക്കുകയോ ചെയ്യുമെന്ന് ഇൻഡിഗോ അധികൃതർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: മീൻകുട്ട തട്ടിയെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ








































