കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ എം.സി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ സ്‌ഥാനത്ത് നിന്ന് നീക്കി. പുതിയ ചെയർമാനായി സി.ടി അഹമ്മദലിയെ നിയോഗിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റി പുനഃസംഘടനയെ തുടർന്നാണ് മാറ്റം. പുനഃസംഘടനയെ തുടർന്ന് പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയർമാൻ സ്ഥാനവും മൂന്ന് കൺവീനർ പി ജെ ജോസഫ് വിഭാഗത്തിന് ഒരു ചെയർമാൻ സ്ഥാനവും മൂന്ന് കൺവീനർ സ്ഥാനവും നൽകി.
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുകൾ ശക്‌തമാകുന്നതിനിടെയാണ് എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്‌ഥാനത്ത് നിന്ന് മാറ്റിയത്. വിവാദം തുടങ്ങിയപ്പോൾ തന്നെ ചെയർമാൻ സ്‌ഥാനത്ത് നിന്നും മാറാൻ മുന്നണി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സ്‌ഥാനം ഒഴിയാൻ കമറുദ്ദീനും നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
Read Also: പ്രവാസികള്‍ക്കുള്ള ധനസഹായം; രേഖകള്‍ വീണ്ടും സമര്‍പ്പിക്കാം
മോൻസ് ജോസഫാണ് കോട്ടയം ജില്ലയിലെ ചെയർമാൻ. പത്തനംകിട്ടയിൽ ചെയർമാനായിരുന്ന വിക്‌ടർ ടി തോമസിനെ കൺവീനറാക്കി മാറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുത്തു. പാലക്കാട് ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും. ആലപ്പുഴയിലെ കൺവീനർ സ്‌ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ള എല്ലാ ജില്ലകളിലും ചെയർമാൻ, കൺവീനർ തെരഞ്ഞെടുപ്പുകൾ പൂർത്തിയായി.
- തിരുവനന്തപുരം: ചെയര്‍മാന്‍ – അഡ്വ.പി.കെ.വേണുഗോപാല്‍
കണ്‍വീനര്‍ – ബീമാപള്ളി റഷീദ് - കൊല്ലം: ചെയര്‍മാന്‍ – കെ.സി.രാജന്‍
കണ്‍വീനര്‍ – അഡ്വ. രാജേന്ദ്രപ്രസാദ് - ആലപ്പുഴ: ചെയര്‍മാന്‍ – ഷാജി മോഹന്‍
കണ്‍വീനര്‍ – NILL - പത്തനംതിട്ട: ചെയർമാൻ എ.ഷംസുദീൻ
കൺവീനർ – വിക്‌ടർ തോമസ് - കോട്ടയം: ചെയര്‍മാന്‍ – മോന്‍സ് ജോസഫ്
കണ്‍വീനര്‍ – ജോസി സെബാസ്ററ്യൻ - ഇടുക്കി: ചെയര്‍മാന്‍ – അഡ്വ.എസ്. അശോകന്‍
കണ്‍വീനര്‍ – എന്‍.ജെ.ജേക്കബ് - എറണാകുളം: ചെയര്‍മാന്‍ – ഡൊമനിക് പ്രസന്റേഷന്‍
കണ്‍വീനര്‍ – ഷിബു തെക്കുംപുറം - തൃശ്ശൂര്‍: ചെയര്‍മാന്‍ – ജോസഫ് ചാലിശ്ശേരി
കണ്‍വീനര്‍ – കെ.ആര്‍.ഗിരിജന്‍ - പാലക്കാട്: ചെയര്‍മാന്‍- NILL
കണ്‍വീനര്‍ – കളത്തില്‍ അബ്‌ദുള്ള - മലപ്പുറം: ചെയര്‍മാന്‍ – പി.റ്റി. അജയ്‌മോഹന്‍
കണ്‍വീനര്‍ – അഡ്വ. യു.എ.ലത്തീഫ്. - കോഴിക്കോട്: ചെയര്‍മാന്‍ – കെ.ബാലനാരായണന്‍
കണ്‍വീനര്‍ – എം.എം.റസാഖ് മാസ്‌റ്റർ - വയനാട്: ചെയര്‍മാന്‍ – പി.പി.എ.കരീം
കണ്‍വീനര്‍ – എന്‍.ഡി.അപ്പച്ചന്‍ - കണ്ണൂര്‍: ചെയര്‍മാന്‍ – പി.റ്റി.മാത്യു
കണ്‍വീനര്‍ – അബ്‌ദുൽ ഖാദര്‍ മൗലവി - കാസര്‍കോട്: ചെയര്‍മാന്‍ – സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)
കണ്‍വീനര്‍ – എ.ഗോവിന്ദന്‍ നായര്‍