പ്രവാസികള്‍ക്കുള്ള ധനസഹായം; രേഖകള്‍ വീണ്ടും സമര്‍പ്പിക്കാം

By Trainee Reporter, Malabar News
Malabar News_Financial assistance
Representational image
Ajwa Travels

തിരുവനന്തപുരം: പ്രവാസികള്‍ക്ക് നല്‍കുന്ന 5,000 രൂപയുടെ ധനസഹായത്തിന് അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്‌തവര്‍ക്ക് രേഖകളിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസരം. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെ വരികയും ചെയ്‌ത പ്രവാസികള്‍ക്കാണ് ധനസഹായം ലഭിക്കുക.

നോര്‍ക്കയുടെ സൈറ്റില്‍ നല്‍കിയിട്ടുള്ള കോവിഡ് സപ്പോര്‍ട്ട് എന്ന ലിങ്കില്‍ കയറി അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താന്‍ കഴിയും.

ഈ ഓപ്ഷനില്‍ ആദ്യം അപേക്ഷിച്ചപ്പോള്‍ ലഭിച്ച രജിസ്‌ട്രേഷന്‍ നമ്പരും പാസ്‌പോര്‍ട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഓപ്ഷന്‍ നല്‍കിയാല്‍ അപേക്ഷയുടെ നിലവിലെ സ്‌റ്റാറ്റ‌സ് അറിയാന്‍ കഴിയും. നവംബര്‍ 7നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാന്‍ നോര്‍ക്കയില്‍ നിന്ന് എസ്എംഎസ് സന്ദേശം ലഭിച്ചവര്‍ക്ക്  വെബ്‌സൈറ്റിലൂടെ രേഖകള്‍ സമര്‍പ്പിക്കാം. എന്‍ആര്‍ഐ അക്കൗണ്ട് നമ്പര്‍ സമര്‍പ്പിച്ചിട്ടുള്ളവര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയ ശേഷം അനുബന്ധ രേഖകള്‍ വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഒരോന്നും രണ്ട് എംബിക്ക് താഴെയുളള pdf/jpeg ഫോര്‍മാറ്റില്‍ ഉളളതായിരിക്കണം. രേഖകള്‍ സമര്‍പ്പിച്ച ശേഷം സേവ് എന്ന ഓപ്ഷന്‍ ക്‌ളിക്ക് ചെയ്‌ത് അപേക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് ഉറപ്പാക്കണം. നോര്‍ക്കാ റൂട്ട്‌സ് വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് തിങ്കളാഴ്‌ച മുതല്‍ രാവിലെ 10.30 മുതല്‍ 4.30 വരെ നോര്‍ക്കയുമായി ബന്ധപ്പെടാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ – 7736840358, 9747183831
കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് – 9188268904, 9188266904

മലപ്പുറം, കോഴിക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് – 9400067470, 9400067471, 9400067472, 9400067473

Read also: രാജ്യത്തെ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ നിയന്ത്രിക്കാനാകും; വിദഗ്ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE