യുകെയുമായുള്ള തൊഴില്‍ ധാരണാപത്രം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഒപ്പുവയ്‌ക്കും

ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000ലധികം ഒഴിവുകളിലേക്കാണ് ഇതുവഴി തൊഴില്‍ സാധ്യത തുറക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് അവകാശപ്പെടുന്നു.

By Central Desk, Malabar News
Labor MoU with UK _ CM Pinarayi Vijayan to sign today
Ajwa Travels

ലണ്ടൻ: യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയില്‍ തൊഴില്‍ സാധ്യത വർധിപ്പിക്കുന്നതിന് ആവശ്യമായ ഔദ്യോഗിക ധാരണാ പത്രത്തിൽ ഇന്ന് ഒപ്പുവയ്‌ക്കും.

ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രി പി രാജീവും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്‌ഥരും ഉൾപ്പെടെയുള്ള സംഘം ഇന്നലെ രാവിലെ ലണ്ടനിൽ എത്തിയത്. ഇന്നും തിങ്കളാഴ്‌ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ.

ഇതിലൊന്നാണ് യുകെയുമായുള്ള തൊഴില്‍ ധാരണാപത്രം. മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ലണ്ടനില്‍ ഇന്ന് ധാരണാപത്രം ഒപ്പിടുന്നത്. ധാരണാപത്രത്തിന് ശേഷം നവംബറില്‍ ഒരാഴ്‌ചയോളം നീളുന്ന യുകെ എംപ്‌ളോയ്‌മെന്റ് ഫെസ്‌റ്റ് കേരളത്തിൽ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

കേരളത്തില്‍ നിന്നുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് ആവശ്യമായ ഔദ്യോഗിക ധാരണാപത്രമാണ് സംസ്‌ഥാന സര്‍ക്കാറും യുകെയും തമ്മില്‍ ഇന്ന് ഒപ്പിടുന്നത്. കേരളത്തിന് വേണ്ടി നോര്‍ക്ക റൂട്ട്‌സും യുകെയില്‍ എൻഎച്ച്എസ്‌ (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമാണ് ധാരണാപത്രം.

നോര്‍ക്ക റൂട്ട്‌സിനുവേണ്ടി സിഇഒ ഹരികൃഷ്‌ണൻ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശേരി എന്നിവരും സംബന്ധിക്കും. സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ ഡോക്‌ടർമാർ, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്‌റ്റാഫ്‌ എന്നീ മേഖലയിൽ ഉള്ളവർക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Most Read: 66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE