നോർക്കയുടെ പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ വായ്‌പക്ക് അവസരം

By Staff Reporter, Malabar News
norka roots
Representational image
Ajwa Travels

തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്‌ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ) 3 ശതമാനം പലിശ സബ്‌സിഡിയും നൽകുന്ന പദ്ധതി വഴി ഇതുവരെ 520 പ്രവാസികൾ നാട്ടിൽ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഏറെ ഗുണകരമാണ് പദ്ധതി. 10 കോടി രൂപയാണ് ഇതുവരെ സബ്‌സിഡി ഇനത്തിൽ അനുവദിച്ചത്. 2 വർഷത്തിലധികം വിദേശത്ത് ജോലി ചെയ്‌ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്‌ഥിര താമസമാക്കിയവർക്ക് അപേക്ഷിക്കാം. 16 ധനകാര്യ സ്‌ഥാപനങ്ങളുടെ 6000 ശാഖകൾ വഴി വായ്‌പ ലഭിക്കും. വിശദ വിവരങ്ങൾക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Read Also: ആലപ്പുഴ ഇരട്ടക്കൊലപാതകം; പോലീസിന് വീഴ്‌ചയില്ലെന്ന് മന്ത്രി സജി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE