ആലപ്പുഴ ഇരട്ടക്കൊലപാതകം; പോലീസിന് വീഴ്‌ചയില്ലെന്ന് മന്ത്രി സജി ചെറിയാൻ

By Staff Reporter, Malabar News
saji-cheriyan
Ajwa Travels

കൊച്ചി: ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളില്‍ പോലീസിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും പ്രതികളെ സംരക്ഷിക്കാന്‍ 2 സംഘടനകളും ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് എവിടെ പോയാലും പ്രതികളെ പിടികൂടുമെന്നും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കി. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്‌ജിതിന്റെ വീട്ടിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

അതേസമയം, രഞ്‌ജിത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്‌ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Read Also: നിയമനം ചട്ടവിരുദ്ധം; കണ്ണൂർ സർവകലാശാലക്ക് എതിരെ ഗവർണർ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE