ലോക ഹൃദയ ദിനം; പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ജീവന്‍ കവരുന്ന രോഗം

By Central Desk, Malabar News
World Heart Day; Annually more than 17 million Death Disease

ന്യൂഡെൽഹി: സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഹൃദ്രോഗത്തെ സംബന്ധിച്ച് ഓർമിപ്പിക്കാനും കരുതലുകൾ എടുപ്പിക്കാനുമായി ലോകാരോഗ്യ സംഘടനയും വേൾഡ്‌ ഹാർട്ട്‌ ഫെഡറേഷനും യുനെസ്‌കോയും സംയുക്‌തമായി എല്ലാ വർഷവും ആചരിക്കുന്നതാണ് ‘ലോക ഹൃദയ ദിനം’.

സെപ്‌റ്റംബർ മാസത്തിലെ അവസാനത്തെ ഞായറാഴ്‌ചയോ അല്ലെങ്കിൽ പ്രസ്‌തുത ആഴ്‌ചയിലെ മറ്റൊരു ദിവസമോ ആണ് ലോകഹൃദയാരോഗ്യ ദിനമായി (World Heart Day) ആചരിക്കുന്നത്‌. ഈ വർഷമത് സെപ്‌റ്റംബർ 29നാണ്. 2011 മുതൽ എല്ലാവർഷവും സെപ്‌റ്റംബർ 29ന് തന്നെയാണ് ലോകഹൃദയാരോഗ്യ ദിനമായി കൊണ്ടാടുന്നത്.

ലോകത്ത്‌ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിൽ ഉള്ളവരേക്കാൾ ഇന്ത്യക്കാർക്ക്‌ ഹൃദയാഘാതം ഉണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ 12.7 ശതമാനം എന്ന ഏറ്റവും ഉയർന്ന ഹൃദ്രോഗ നിരക്കുള്ള സംസ്‌ഥാനമാണ് കേരളം. ഈ രോഗം വേട്ടയാടുന്നവരിൽ മലയാളികളിൽ നഗരവാസികളെന്നോ ഗ്രാമവാസികളെന്നോ വ്യത്യസമില്ല.

ഇന്ത്യയിൽ കഴിഞ്ഞവർഷം ജനുവരി മുതൽ ജൂൺ വരെ നടത്തിയ ഒരു ആധികാരിക പഠനത്തിൽ പറയുന്നത് ഓരോ മാസവും ഏകദേശം 3,000 പേർക്ക് ഹൃദയാഘാതം മൂലം ഇന്ത്യയിൽ ജീവൻ നഷ്‍ടപ്പെടുന്നു എന്നാണ്. ഈ കാലയളവിൽ മുംബൈയിൽ മാത്രം രേഖപ്പെടുത്തിയ 75,165 മരണങ്ങളിൽ 23.8 ശതമാനവും (17,880) ഹൃദയാഘാതം മൂലമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്‌തുത.

World Heart Day; Annually more than 17 million Death Disease

വസ്‌തുതകൾ ഇതായതുകൊണ്ട്, ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെ കുറിച്ചും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ലോക ഹൃദയ ദിനം മറ്റേതൊരു രാജ്യക്കാരേക്കാളും നമുക്ക് പ്രാധാന്യം അർഹിക്കുന്നതാണ്. വിശേഷിച്ചും കേരളീയരിൽ ‘ഉദാസീന ജീവിതശൈലി’ വര്‍ധിക്കുന്നതോടെ ഹൃദയാരോഗ്യം കൂടുതൽ അപകടത്തിലേക്ക് പോകുന്ന ഈ ഘട്ടത്തിൽ.

ഹൃദയത്തിന്റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്റെ രോഗനിര്‍ണയവും വളരെ പ്രധാനമാണെന്ന് ഓരോ വ്യക്‌തികളും ഓർക്കേണ്ടതുണ്ട്. വിശ്രമിക്കുമ്പോഴോ വ്യായാമങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചിൽ സമ്മര്‍ദ്ദം ഉണ്ടായാൽ, വേദന തോന്നിയാൽ ഡോക്‌ടറെ കാണുന്നതും പരിശോധിക്കുന്നതും നല്ലതാണ്.

ശരീരത്തിന്റെ പ്രത്യേകിച്ച് കൈകളിലേക്ക് തോളില്‍ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതും പെട്ടെന്ന് ബാലന്‍സ് നഷ്‌ടപ്പെടുകയൊ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നതും ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയര്‍പ്പ് വരുന്നതും ഹൃദയാഘാത സൂചനയാകാമെന്ന് വിദഗ്‌ധർ പറയുന്നത് നാം ഓർക്കുക.

World Heart Day; Annually more than 17 million Death Disease

ഹൃദയാരോഗ്യ സംരക്ഷണം

ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശീലങ്ങളും ഉപേക്ഷിക്കുക.
ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക. അമിതവണ്ണം സൂക്ഷിക്കുക. പതിവായി വ്യായാമം ശീലമാക്കുക എന്നിവയിലൂടെ ഹൃദയാഘാത സാധ്യത കുറയ്‌ക്കാൻ സാധിക്കും.

മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങൾ, ജീവകങ്ങൾ എന്നീ ഘടകങ്ങൾ നിശ്‌ചിത അനുപാതത്തിൽ അടങ്ങുന്ന സമീകൃത ആഹാരമാണ് ഓരോരുത്തരും കഴിക്കേണ്ടത്‌. ഈ അനുപാതത്തിന്റെ അളവു തെറ്റിയാൽ നമ്മുടെ ശരീരത്തിനത് ഭീഷണിയാണെന്ന് ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട് എന്നത് ഓർക്കുക.

World Heart Day; Annually more than 17 million Death Disease

ശരീരത്തിലെ കൊഴുപ്പ് മൂന്നോ നാലോ മാസം കൂടുമ്പോൾ സാധ്യമാകുന്നവർ ചെക്ക് ചെയ്യുക. കൊഴുപ്പ് മനുഷ്യ ശരീരത്തിൽ നിശ്‌ചിത പരിധി കഴിഞ്ഞാൽ മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ രക്‌തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്‌തി ചെറുതാവുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്‌ത സഞ്ചാരം ബുദ്ധിമുട്ടാകും എന്നത് തിരിച്ചറിയുകയും ബോധവാനായിരിക്കുകയും ചെയ്യുക.

Most Read: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE