ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും

By Desk Reporter, Malabar News
Brain tumor and symptoms
Representational Image
Ajwa Travels

തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാൻസർ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. രണ്ട് വ്യത്യസ്‌ത തരം മുഴകൾ ഉണ്ട്; ക്യാൻസർ (മാരകമായ) മുഴകൾ, അർബുദമല്ലാത്ത ട്യൂമറുകൾ.

ഒരു ബ്രെയിൻ ട്യൂമർ ജീവന് ഭീഷണിയാകുമെങ്കിലും പല കേസുകളിലും പൂർണമായും ചികിൽസിക്കാവുന്നതാണ്. ശസ്‌ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്‌റ്റിറോയിഡ് ചികിൽസ എന്നിവ ചില സാധാരണ ചികിൽസകളിൽ ഉൾപ്പെടുന്നു.

Brain tumor and symptoms
Representational Image

ലക്ഷണങ്ങൾ;

  • തലവേദന. ഇടവിട്ടിടവിട്ടുള്ള തലവേദന ട്യൂമറുള്ള സ്‌ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.
  • കാഴ്‌ചക്കുറവ്
  • വസ്‌തുക്കളെ രണ്ടായി കാണുക, മങ്ങലുണ്ടാവുക
  • ഓര്‍മക്കുറവ്
  • അപസ്‌മാരം
  • ഞരമ്പുകള്‍ക്ക് ബലക്ഷയം

എങ്ങനെ അസുഖം കണ്ടുപിടിക്കാം;

ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിങ്ങാണ്. അതില്‍ തന്നെ എംആര്‍ഐ സ്‌കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിഎസ്എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമര്‍ കണ്ടെത്താന്‍ സഹായിക്കാറുണ്ട്.

Brain tumor and symptoms
Representational Image

ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾക്ക് മൈഗ്രേനുമായി സാമ്യം

ഒരളവ് വരെ മൈഗ്രേനിന്റെ ലക്ഷണങ്ങളുമായി ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾക്ക് സാമ്യമുണ്ട്. കഠിനമായ തലവേദന, ഛർദ്ദി എന്നിവയെല്ലാം മൈഗ്രേനിന്റെയും ലക്ഷണങ്ങളാണ്. അതുകൊണ്ടാണ് പലപ്പോഴും ഈ തലവേദനകളെല്ലാം ബ്രെയിൻ ട്യൂമറിന്റേതാവണം എന്നില്ല എന്ന് പറയുന്നത്.

സഹിക്കാൻ പറ്റാത്ത തലവേദന, രാത്രിയിൽ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്ന തരത്തിലുള്ള തലവേദന, സുഖമായി ഉറങ്ങിയിരുന്ന ആൾ ഉറക്കത്തിൽ നിന്ന് തലവേദന മൂലം ഉണരുക തുടങ്ങിയ ലക്ഷണങ്ങൾക്ക് പ്രാധാന്യമുണ്ട്.

Brain tumor and symptoms
Representational Image

തലക്ക് മുഴുവനായി വരുന്ന വേദന പലപ്പോഴും ട്യൂമറിന്റേതാവാനാണ് സാധ്യത. മൈഗ്രേനിന്റെ തലവേദന തലയുടെ ഇരുവശങ്ങളിലായി മാറി വന്നേക്കാം, പക്ഷെ ഒരിക്കലും തലയിൽ മുഴുവനായി വരാറില്ല. ഛർദ്ദിയും മൈഗ്രേനിന്റെ പൊതുവായ ലക്ഷണമാണ്.

എന്നാൽ ബ്രെയിൻ ട്യൂമറിന്റെ ഛർദ്ദിയിൽ മൈഗ്രേനിന്റെ ഛർദ്ദിയിലേത് പോലെ മനം പുരട്ടലുണ്ടാകില്ല. ഇതിനെ പ്രൊജക്‌ടൈൽ വൊമിറ്റിങ്ങ് (Projectile Vomiting) എന്നാണ് പറയുന്നത്. പെട്ടെന്ന് രോഗി ഛർദ്ദിക്കും. ഛർദ്ദി കഴിയുമ്പോൾ മൈഗ്രേനിലും ബ്രെയിൻ ട്യൂമറിലും വേദനയുടെ തീവ്രത കുറയുന്നതായി കാണാറുണ്ട്.

Most Read:  ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE