ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ

By Desk Reporter, Malabar News
First drinking water, then tickets; A conductor as a model of humanity
Ajwa Travels

ചുട്ടുപൊള്ളുന്ന ചൂടിൽ യാത്രക്കാർക്ക് ദാഹജലം നൽകി വരവേറ്റ് ഒരു കണ്ടക്‌ടർ. ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്‌ടറായ സുരേന്ദ്ര ശർമ്മയാണ് വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി ജനശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കഥയും, ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

12 വർഷം മുമ്പാണ് സുരേന്ദ്ര ശർമ്മ സർവീസിൽ ചേരുന്നത്. അന്നുമുതൽ ഒരു ഗ്ളാസ് വെള്ളം നൽകിയാണ് യാത്രക്കാരെ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ വെള്ളം എപ്പോഴും അദ്ദേഹം ബസിൽ കരുതാറുണ്ട്. ഇത് തീരുന്നതിനനുസരിച്ച് ശർമ്മ തന്നെ നിറച്ചുവെക്കും. ബസിലെ യാത്രക്കാർക്ക് വെള്ളം നൽകുന്ന കണ്ടക്‌ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഐഎഎസ് ഉദ്യോഗസ്‌ഥൻ അവനീഷ് ശരണാണ് സുരേന്ദ്ര ശർമ്മയുടെ കഥ ട്വിറ്ററിൽ പങ്കുവച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് പോസ്‌റ്റ് ഷെയർ ചെയ്‌തത്‌. ശർമ്മയുടെ പ്രവർത്തിക്ക് സോഷ്യൽ മീഡിയ വലിയ പിന്തുണയാണ് നൽകുന്നത്. “ബസിൽ കയറുമ്പോൾ തന്നെ കുടിവെള്ളം നൽകി ആളുകളുടെ മനസിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു. സുരേന്ദ്ര ശർമ്മ എല്ലാവർക്കും പ്രചോദനമാണ്,”- ഹരിയാനയിൽ നിന്നുള്ള രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ ട്വിറ്ററിൽ കുറിച്ചു.

Most Read:  ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE