കാസര്‍ഗോഡ് യുഡിഎഫ് നേതൃത്വം നിര്‍ജീവം; വിമർശിച്ച് എംസി കമറുദ്ദീന്‍

By Staff Reporter, Malabar News
mc-kamaruddin
എംസി കമറുദ്ദീന്‍
Ajwa Travels

കാസര്‍ഗോഡ്: യുഡിഎഫ് ജില്ലാ നേതൃത്വത്തെ വിമർശിച്ച് എംസി കമറുദ്ദീന്‍ എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ നേതൃത്വം നിര്‍ജീവമായിരുന്നു എന്നാണ് എംഎൽഎയുടെ വിമർശനം.

യുഡിഎഫ് ജില്ലാ കണ്‍വീനര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമായി ഇടപെട്ടിട്ടില്ലെന്നും പ്രധാനപ്പെട്ട മണ്ഡലമായ മഞ്ചേശ്വരത്ത് പോലും പാളിച്ചകളുണ്ടായെന്നും കമറുദ്ദീൻ കുറ്റപ്പെടുത്തി.

മഞ്ചേശ്വരത്ത് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിക്ക് പോയെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെയും കമറുദ്ദീൻ ശരിവെച്ചു. എന്നാൽ അവയൊന്നും തന്നെ യുഡിഎഫ് സ്‌ഥാനാര്‍ഥിയുടെ വിജയത്തെ ബാധിക്കില്ലെന്ന് പറഞ്ഞ കമറുദ്ദീന്‍ തീരദേശ മേഖലയില്‍ എപ്പോഴത്തെയും പോലെ യുഡിഎഫ് മുന്നേറ്റം ഉണ്ടാകുമെന്നും വ്യക്‌തമാക്കി.

അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളെ മഞ്ചേശ്വരത്ത് കൊണ്ടുവരാൻ കഴിയാതെ പോയത് വലിയ പോരായ്‌മയാണെന്നും കമറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

Malabar News: വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE