കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫലസൂചനകള്‍ അറിയാം

By Staff Reporter, Malabar News
Election
Representational Image
Ajwa Travels

കാസര്‍ഗോഡ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുന്നണികൾ. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പ്രകാരം കാസര്‍ഗോഡ് ജില്ലയിൽ എൽഡിഎഫിന് മുൻ‌തൂക്കം.

ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും രണ്ട് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫുമാണ് മുന്നേറുന്നത്.

മഞ്ചേശ്വരത്ത് യുഡിഎഫ് സ്‌ഥാനാര്‍ഥി എകെഎം അഷ്‌റഫാണ് മുന്നില്‍. കാസര്‍ഗോഡ് യുഡിഎഫ് സ്‌ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് മുന്നിട്ട് നിൽക്കുന്നു. ഉദുമയിൽ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി അഡ്വ. സിഎച്ച് കുഞ്ഞമ്പുവും കാഞ്ഞങ്ങാട് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ഇ ചന്ദ്രശേഖരനുമാണ് മുന്നില്‍. തൃക്കരിപ്പൂരിൽ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി എം രാജഗോപാലൻ മുന്നേറുന്നു.

Malabar News: എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE