വോട്ടർമാർക്ക് സൗകര്യങ്ങൾ ഒരുക്കി കുട്ടിപോലീസും എൻസിസിയും

By Trainee Reporter, Malabar News
Representational image
Ajwa Travels

കോഴിക്കോട്: വോട്ട് ചെയ്യാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കി സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളും (എസ്‌പിസി) എൻസിസി, എൻഎസ്എസ് വളന്റിയർമാരും. ഒന്നിലധികം ബൂത്തുകളുള്ള സ്‌കൂളുകളിലും മറ്റുമാണ് കുട്ടിപോലീസും എൻസിസിയും സേവനത്തിന് എത്തിയത്. വോട്ടർമാരുടെ സ്ളിപ്പ് പരിശോധിച്ച് ഏത് ബൂത്തിലാണ് വോട്ട് ചെയ്യേണ്ടതെന്ന് ഇവർ കാണിച്ചുകൊടുത്തു.

വിവിധ കോളേജുകളിലെ വിദ്യാർഥികളും വിദ്യാർഥിനികളുമാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടത്. പൂർവ വിദ്യാർഥികളുടെ സേവനവും ഇതിനായി ഉപയോഗപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്‌ടർ കെ അജീഷ് പറഞ്ഞു.

അതേസമയം, ഒന്നിൽ കൂടുതൽ ബൂത്തുകളുള്ള എല്ലായിടത്തും എസ്‌പിസി, എൻസിസി വളന്റിയർമാരെ വിന്യസിച്ചിരുന്നില്ല. തിങ്കളാഴ്‌ച വൈകീട്ട് മുതൽ ചൊവ്വാഴ്‌ച രാത്രി വരെയായിരുന്നു ഇവരുടെ ജോലി സമയം. ഇവർക്ക് പ്രതിഫലമായി നിശ്‌ചിത തുകയും നൽകി.

Read also: ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE