തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നു. ജൂലൈ 10ന് വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശനും, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും അറിയിച്ചു.
‘കേന്ദ്രസര്‍ക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ളക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്ന് നേതാക്കള്‍ അറിയിച്ചു. ലോക്ക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍, ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല സര്‍ക്കാരിനുള്ളതാണ്.
ഈ സാഹചര്യത്തില്‍ നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര ഗവൺമെന്റ് തയ്യാറാകുന്നില്ലെങ്കില്‍ അതിനെതിരെ നിരന്തരമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസും, യുഡിഎഫും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
Malabar News: ഇറക്കി വിട്ടതിൽ യാത്രക്കാരന്റെ പ്രതിഷേധം; കല്ലേറിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് പരിക്ക്







































