ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത് റിലീസിന് ഒരുക്കിയിരിക്കുന്ന മലയാളം ഡാർക്ക് ത്രില്ലർ ‘ഉടുമ്പ്’ ബോളിവുഡിലേക്ക്.
ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്‌ഥമാക്കുന്നത്.
ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ളാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കണ്ണൻ താമരക്കുളം തന്നെയാണ് ബോളിവുഡിൽ സംവിധാനം ചെയ്യുന്നതെന്ന് മാരുതി ട്രേഡിങ്ങ് കമ്പനി പ്രതിനിധികൾ പറഞ്ഞു. വരികളിലെയും ആലാപനത്തിലെയും വൈവിധ്യത കൊണ്ട് ആസ്വാദക ഹൃദയങ്ങളെ ചേർത്തു നിറുത്തിയ ‘കള്ള് പാട്ട്’ ഈ ചിത്രത്തിലേതാണ്.
സെന്തിൽ കൃഷ്‌ണയെ കൂടാതെ ഹരീഷ് പേരടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഉടുമ്പ്‘ വൈലൻസിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. കലാഭവന്‍ മണിയുടെ ജീവിത കഥയുടെ ചെറുഭാഗം അവതരിപ്പിച്ച ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിലൂടെയാണ് സെന്തിൽ കൃഷ്‌ണ നായകനായത്. ബ്രൂസ്‌ലീ രാജേഷാണ് ചിത്രത്തിലെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

ഒരു എന്റർട്രെയിനർ ത്രില്ലർമൂവിയാണ് ഉടുമ്പ്. കേരളത്തിലെ സിനിമാസ്വാദകലോകം ഏറെ ചർച്ച ചെയ്‌ത സൂപ്പർഹിറ്റ്മൂവി പട്ടാഭിരാമനാണ് കണ്ണൻ താമരക്കുളത്തിന്റെ മുൻപ് റിലീസ് ചെയ്‌ത സിനിമ. ആക്ഷൻ കിംഗ് അർജുൻ മുഖ്യ വേഷത്തിൽ വരുന്ന മലയാളം, തമിഴ് സിനിമ ‘വിരുന്ന്‘ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന കണ്ണന്റെ പുതിയ ചിത്രമാണ്. ഉടുമ്പുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ‘ഇവിടെ’ വായിക്കാം.
Most Read: ബിഫാന്‍ കൊറിയന്‍ ഫിലിം ഫെസ്‌റ്റിവലിലേക്ക് ടിക്കറ്റ് നേടി ‘ചതുര്‍മുഖം’








































