ഡാർക്ക് ത്രില്ലർ ‘ഉടുമ്പ്’ ഒടിടി റിലീസിലേക്ക്; സെന്തിൽ കൃഷ്‌ണ നായകൻ

By Siva Prasad, Special Correspondent (Film)
  • Follow author on
Udumbu Malayalam Movie

ഉടുമ്പിൽ സെന്തിൽ കൃഷ്‌ണയെ കൂടാതെ ഹരീഷ് പേരടിയും പ്രധാന കഥാപാത്രമാണ്. ആടുപുലിയാട്ടം, അച്ചായൻസ്, പട്ടാഭിരാമൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഡാർക്ക് ത്രില്ലർ ചിത്രമാണ് ‘ഉടുമ്പ്’.

അലൻസിയർ ലോപ്പസ്, ധർമജൻ ബോൾഗാട്ടി, സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൽദോ ടിടി, എൻഎം ബാദുഷ, പുതുമുഖങ്ങളായ ആഞ്ചലീന, യാമി, ശ്രേയ അയ്യർ തുടങ്ങിയവരും ഉടുമ്പിൽ വേഷം ചെയ്യുന്നുണ്ട്. വൈലൻസിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിലെ ഗാനങ്ങൾ നേരെത്തെ ശ്രദ്ധനേടിയിരുന്നു. അണിയറ പ്രവർത്തകർ ആദ്യം റിലീസ് ചെയ്‌ത ഉടുമ്പിലെകള്ള് പാട്ട് മികച്ച ആസ്വാദനാനുഭവം നൽകിയിരുന്നു. റിയാലിറ്റിഷോ താരവും ഗായകനുമായ ഇമ്രാൻ ഖാൻ കൊല്ലം ആലപിച്ച കാലമേറെയായ് കാത്തിരുന്നു ഞാൻ… എന്നാരംഭിക്കുന്ന പ്രണയഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമാണ്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24 മോഷന്‍ ഫിലിംസും കെടി മൂവി ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു.

സാനന്ദ് ജോര്‍ജ് ഗ്രേസ് ആണ് സംഗീതം. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ വിടി ശ്രീജിത്ത് എഡിറ്റിങ് നിര്‍വഹിക്കുന്നു. വൈലൻസിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ബ്രൂസ്‌ലീ രാജേഷ് ആക്‌ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം – സഹസ് ബാല, അസോസിയേറ്റ് ഡയറക്‌ടർ – സുരേഷ് ഇളമ്പല്‍, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ – അഭിലാഷ് അര്‍ജുന്‍, ഗാനരചന – രാജീവ് ആലുങ്കൽ, ഹരി നാരായണൻ, മേക്കപ്പ് – പ്രദീപ് രംഗന്‍, വസ്‌ത്രാലങ്കാരം – സുല്‍ത്താന റസാഖ്, പിആർഒ പി ശിവപ്രസാദ്, സുനിത സുനില്‍, സ്‌റ്റിൽസ് – ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ജൂൺ രണ്ടാം വാരത്തോടെ ചിത്രം പ്രമുഖ ഒടിടി ചാനലുകളിൽ ലഭ്യമായിതുടങ്ങും.

Most Read: മമ്മൂട്ടിക്കൊപ്പം ‘സിബിഐ സീരീസിൽ ആശാ ശരത്ത്: ‘വിരുന്നിൽ’ അർജുനൊപ്പവും; സന്തോഷം പങ്കിട്ട് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE