കോട്ടക്കല്‍: സമസ്‌ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും വിദ്യഭ്യാസ ബോർഡിന്റെ സ്‌ഥാപക പ്രസിഡണ്ടും പത്രാധിപരും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന മർഹൂം പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു.
എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാറിലായിരുന്നു അനുസ്‌മരണം നടന്നത്. ‘മൗലാനാ പറവണ്ണ; സമസ്‌തയെ നയിച്ച വിദ്യഭ്യാസ ചിന്തകൻ‘ എന്ന ശീർഷകത്തിൽ പറവണ്ണയില്‍ വെച്ച് നടന്ന പരിപാടി സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ ഉൽഘാടനം ചെയ്‌തു.
എസ്‌വൈഎസ്‍ സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം വിഷയം അവതിപ്പിച്ചു. വിദ്യഭ്യാസ മേഖലയിൽ പറവണ്ണ മുന്നോട്ട് വെച്ച കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും അക്കാലത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടതും, വിദ്യഭ്യാസ ബോർഡിന്റെയും മദ്രസാ പ്രസ്‌ഥാനത്തിന്റെയും ആവശ്യകതയെ ജനങ്ങളിലെത്തിക്കുകയും സമസ്‌തയെ ഒരു ജനകീയ പ്രസ്‌ഥാനമാക്കുകയും ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചതും സെമിനാര്‍ അനുസ്‌മരിച്ചു.
എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് അബ്‌ദുറസാഖ് സഖാഫി വെള്ളിയാമ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എഎ റഹീം കരുവാത്ത്കുന്ന്, സയ്യിദ് സീതിക്കോയ തങ്ങൾ, അബ്‌ദുസ്സമദ് മുട്ടന്നൂർ, ഉമർ ശരീഫ് സഅദി താനൂർ, മുനീർ പാഴൂർ, ഉസ്‌മാൻ ചെറുശ്ശോല എന്നിവർ സംബന്ധിച്ചു. പറവൂർ കുഞ്ഞി മുഹമ്മദ് സഖാഫി സ്വാഗതവും അൻവർ സാദത്ത് ചമ്രവട്ടം നന്ദിയും പറഞ്ഞു.
Most Read: ശ്രീറാം വെങ്കിട്ടരാമൻ കോവിഡ് ഡാറ്റ മാനേജ്മെന്റ് നോഡൽ ഓഫിസർ; പുതിയ ചുമതല








































