സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്‍ബോൾ ഫൈനലിൽ ചരിത്രം കുറിച്ച് മൊറോക്കോ. ചിലിയിലെ സാന്റിയാഗോയിൽ നടന്ന ഫൈനൽ മൽസരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ ചാംപ്യൻമാരായത്. ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ അണ്ടർ-20 ലോകകകപ്പ് നേടുന്നത്.
ഇരട്ട ഗോളുമായി യാസിർ സാബിരിയാണ് ടീമിന്റെ വിജയശിൽപ്പി. 12ആം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെയാണ് യാസിർ സാബിരി ടീമിന് ആദ്യ ലീഡ് നൽകിയത്. 29ആം മിനിറ്റിൽ സാബിരി ഗോൾ നേട്ടം രണ്ടാക്കി. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളൊന്നും പിറന്നില്ല.
ഇതോടെ, മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു. ജയത്തോടെ, 2009ൽ ഘാനയ്‌ക്ക് ശേഷം അണ്ടർ-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ. അതേസമയം, ശനിയാഴ്‌ച ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു കൊളംബിയ മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി.
Most Read| ശിശുമരണ നിരക്കിൽ അമേരിക്കയേക്കാൾ മികച്ച് കേരളം: നേട്ടം പങ്കുവെച്ച് ആരോഗ്യമന്ത്രി