ന്യൂഡെൽഹി: ഒമ്പത് റൂട്ടുകളിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന. തമിഴ്നാടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഒരു ട്രെയിൻ പോലും പ്രഖ്യാപിച്ചിട്ടില്ല.
ബംഗാളിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി, താംബരം, എന്നിവിടങ്ങളിലേക്കാണ് തമിഴ്നാട്ടിലേക്കുള്ള സർവീസുകൾ. ഡെൽഹി, യുപി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗാളിൽ നിന്ന് സർവീസുകൾ പ്രഖ്യാപിച്ചു. അസം- ഹരിയാന, അസം-യുപി തുടങ്ങിയ റൂട്ടുകളിലേക്കും അമൃത് ഭാരത് ഓടും.
ദീർഘദൂര റൂട്ടുകളിൽ താഴ്ന്ന ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുന്ന നോൺ എസി ട്രെയിനുകളാണ് അമൃത് ഭാരത് എക്സ്പ്രസ്. ബംഗാൾ-ഡെൽഹി, ബംഗാൾ-യുപി, അസം- ഹരിയാന, അസം-യുപി, ബംഗാൾ-തമിഴ്നാട്, ബംഗാൾ-നാഗർകോവിൽ, ബംഗാൾ- കർണാടക, ബംഗാൾ (ആലിപുർദൗർ)- മുംബൈ, കൊൽക്കത്ത-താംബരം , കൊൽക്കത്ത-ഡെൽഹി, കൊൽക്കത്ത-ബനാറസ് തുടങ്ങിയവയാണ് അമൃത് ഭാരത് എക്സ്പ്രസ് പുതുതായി പ്രഖ്യാപിച്ച റൂട്ടുകൾ.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി






































