കുട്ടികളിലെ മൂത്രാശയ അണുബാധ എങ്ങനെ തിരിച്ചറിയാം

By News Desk, Malabar News
Ajwa Travels

ചികില്‍സ വൈകിപ്പിക്കും തോറും വേദന അസഹ്യമായി മാറുന്ന രോഗമാണ് മൂത്രാശയ അണുബാധ. മുതിര്‍ന്നവരില്‍ ഈ അണുബാധ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും കുട്ടികളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ നമുക്ക് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാറില്ല. എന്നാല്‍, മൂത്രാശയവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലുണ്ടാകുന്ന ഈ അണുബാധ കുട്ടികളില്‍ മിക്കപ്പോയും കണ്ടുവരുന്നതാണ്. മനസിലാക്കാന്‍ വൈകുന്നതോടെ ഇത് അസഹ്യമായ വേദനയിലേക്കും അസ്വസ്‌ഥതകളിലേക്കും കുട്ടികളെ നയിക്കാറുണ്ട്.

Entertainment News: ആക്ഷന്‍ ത്രില്ലറുമായി ശരത്ത് അപ്പാനി; ‘രന്ധാര നഗര’ മോഷന്‍ പോസ്‌റ്റര്‍ പുറത്ത്

കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വിഷമതകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ വേണം രോഗത്തെ മനസിലാക്കുവാന്‍. കുട്ടികളിലെ മൂത്രാശയ അണുബാധയുടെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങള്‍;-

1. ഇടവിട്ട് മൂത്രമൊഴിച്ചു കൊണ്ടിരിക്കുന്നത്.

2. മൂത്രമൊഴിക്കുന്ന സമയത്ത് വേദന അുഭവപ്പെടുന്നത്.

3. എപ്പോഴും മൂത്രമൊഴിക്കാന്‍ ഉള്ളതായി അനുഭവപ്പെടുന്നത്.

4. മൂത്രം കലങ്ങിയത് പോലെ കാണപ്പെടുന്നത്.

5. മൂത്രമൊഴിക്കുമ്പോള്‍ പൊള്ളുന്നത് പോലെയുള്ള അനുഭവമുണ്ടാകുന്നത്.

ഈ ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍തന്നെ, ഉടനെ കുട്ടിയെ ഒരു ഡോക്‌ടറെ കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. ഇവയോടൊപ്പം തന്നെ ചില കുട്ടികളില്‍ പനി, ജലദോഷം, ഛര്‍ദ്ദി, വിശപ്പില്ലായ്‌മ, അടിവയറ്റില്‍ വേദന, മൂത്രത്തില്‍ രക്‌തത്തിന്റെ സാന്നിധ്യം, അസ്വസ്‌ഥത, മൂത്രത്തിന് കടുത്ത നിറമുണ്ടാകുക, അസഹ്യമായ ക്ഷീണം എന്നിവയും അനുഭവപ്പെട്ടേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE