വാഷിങ്ടൻ: യുഎസിലേക്ക് ലഹരിമരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അന്തർവാഹിനിയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൊല്ലപ്പെട്ടു. പിടികൂടിയ രണ്ടുപേരെ സ്വദേശമായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും ശിക്ഷാ നടപടികൾക്കായി തിരികെ അയച്ചു.
അന്തർവാഹിനി യുഎസ് തീരത്ത് അടുത്തിരുന്നെങ്കിൽ 25,000 അമേരിക്കക്കാർ മരിക്കുമായിരുന്നെന്ന് ട്രംപ് പറഞ്ഞു. ലഹരിമരുന്ന് കടത്തുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിടികൂടിയ കൊളംബിയക്കാരനെ യുഎസ് തിരിച്ചയച്ചതായി പ്രസിഡണ്ട് ഗുസ്താവോ പെട്രോ സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ലഹരിമരുന്നുകടത്ത് തടയാൻ യുഎസ് ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്. സെപ്തംബർ മുതൽ ലഹരിമരുന്ന് കടത്തിയ ആറോളം സ്പീഡ് ബോട്ടുകൾ യുഎസ് സേന തകർത്തിട്ടുണ്ട്. അതേസമയം, അന്തർവാഹിനി എവിടെനിന്നാണ് വന്നതെന്ന കാര്യം യുഎസ് പുറത്തുവിട്ടിട്ടില്ല.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം