ധാരണയിലെത്താതെ ഇറാൻ-യുഎസ് ചർച്ച; അമേരിക്കൻ പടക്കപ്പൽ ഇസ്രയേൽ തുറമുഖത്തേക്ക്

ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചർച്ചകൾ ഉടക്കി നിൽക്കുന്നത്. അടുത്തയാഴ്‌ച വിയന്നയിൽ വീണ്ടും ചർച്ച നടക്കും.

By Senior Reporter, Malabar News
Trump-Khamenei- US-Iran Nuclear Talk
Trump-Khamenei
Ajwa Travels

ജനീവ: ഇറാൻ- യുഎസ് ആണവ ചർച്ചയുടെ മൂന്നാംഘട്ടവും ധാരണയിൽ എത്താതെ പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൺ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

വലിയ പുരോഗതി ഉണ്ടായെന്ന് ഒമാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. സ്‌റ്റീവ്‌ വിറ്റ്‌കോഫിന്റെയും ജാറെഡ് കുഷ്‌നറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചർച്ച നടത്തിയത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചർച്ചകൾ ഉടക്കി നിൽക്കുന്നത്. അടുത്തയാഴ്‌ച വിയന്നയിൽ വീണ്ടും ചർച്ച നടക്കും.

ആണവ കേന്ദ്രങ്ങൾ തകർക്കാനും യുറേനിയം ശേഖരം കൈമാറാനും നിർദ്ദേശം ഉയർന്നതായുള്ള വാർത്തകൾ ഇറാൻ തള്ളി. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ സമ്മർദ്ദം തുടരുകയാണ് ഇറാൻ. അതേസമയം, അമേരിക്കൻ പടക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇന്ന് ഇസ്രയേൽ തുറമുഖമായ ഹൈഫയിൽ എത്തും. ജെറാൾഡ് ഫോർഡിന് തകരാറെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും കപ്പൽ സജ്‌ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.

ഇറാനും ചുറ്റും അമേരിക്ക വൻ യുദ്ധസന്നാഹം നടത്തുകയും എതിരാടാനായി ഇറാൻ അതിർത്തികളിൽ ബാലിസ്‌റ്റിക് മിസൈലുകൾ വിന്യസിക്കുകയും ചെയ്‌തിട്ടുണ്ട്‌. സൈനിക വിന്യാസത്തിലൂടെയും ആക്രമണ ഭീഷണികളിലൂടെയും ഇറാനെ കരാറിൽ ഒപ്പുവെപ്പിക്കാനാവും എന്നാണ് ട്രംപ് കരുതുന്നത്. ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കിൽ ചെറുതും വലുതുമായ ആക്രമണങ്ങൾ നടത്തി സമ്മർദ്ദം കൂട്ടാനാണ് ട്രംപിന്റെ പദ്ധതി.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE