വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്‌ച അലാസ്‌കയിൽ നടക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച പ്രതികൂല ഫലം ഉളവാക്കുന്നപക്ഷം ഇന്ത്യക്കുമേൽ അധിക തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്നാണ് സ്‍കോട്‍ ബെസ്സന്റിന്റെ മുന്നറിയിപ്പ്.
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, റഷ്യയുടെ പക്കൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ ചുമത്തിയിരുന്നു. നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യക്കാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യയെന്നും ട്രംപ് വിമർശിച്ചിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!







































