ഇന്ത്യക്കുമേൽ ഇനിയും അധിക തീരുവ ചുമത്തിയേക്കും; യുഎസ് ട്രഷറി സെക്രട്ടറി

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്‌ച അലാസ്‌കയിൽ നടക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച പ്രതികൂല ഫലം ഉളവാക്കുന്നപക്ഷം ഇന്ത്യക്കുമേൽ അധിക തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റിന്റെ മുന്നറിയിപ്പ്.

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസ്സന്റ്. ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി വെള്ളിയാഴ്‌ച അലാസ്‌കയിൽ നടക്കുന്ന ട്രംപ്- പുട്ടിൻ കൂടിക്കാഴ്‌ച പ്രതികൂല ഫലം ഉളവാക്കുന്നപക്ഷം ഇന്ത്യക്കുമേൽ അധിക തീരുവ ട്രംപ് ചുമത്താനിടയുണ്ടെന്നാണ് സ്‍കോട്‍ ബെസ്സന്റിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, റഷ്യയുടെ പക്കൽ നിന്ന് ആയുധങ്ങളും എണ്ണയും വാങ്ങുന്നതായി ചൂണ്ടിക്കാട്ടി 25 ശതമാനം കൂടി തീരുവ ചുമത്തിയിരുന്നു. നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യക്കാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുകയാണ് ഇന്ത്യയെന്നും ട്രംപ് വിമർശിച്ചിരുന്നു.

Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE