ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ചമോലി ജില്ലയിലെ നന്ദനഗറിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ പത്തുപേരെ കാണാതായി. ആറ് കെട്ടിടങ്ങൾ തകർന്നു. സ്‌ഥലത്ത് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്നലെ രാത്രി മുതൽ മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്.
കുന്താരി, ദുർമ ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു. ദേശീയ, സംസ്‌ഥാന ദുരന്തനിവാരണ സേനാ സംഘങ്ങൾ രക്ഷാപ്രവത്തനങ്ങൾ ആരംഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു മെഡിക്കൽ സംഘത്തെയും ആംബുലൻസിനെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
തകർന്നുവീണ കെട്ടിടങ്ങൾക്ക് അടിയിൽപ്പെട്ട നിരവധിപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിൽ തുടർച്ചയായി മേഘവിസ്‌ഫോടനങ്ങൾ സംഭവിക്കുകയാണ്. നാലുദിവസം മുൻപ് ഡെറാഡൂണിൽ മേഘവിസ്‌ഫോടനത്തിൽ 13 പേർ മരിച്ചിരുന്നു. രണ്ടു പ്രധാന പാലങ്ങൾ തകരുകയും ചെയ്‌തതോടെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!






































