തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ വിദ്യാഭ്യാസമാണ് സർക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിന് മാത്രമായി സൗജന്യം നൽകാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
സമയം അവർ ക്രമീകരിക്കുന്നതായിരിക്കും നല്ലത്. അല്ലാതെ ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയായ നടപടിയല്ലെന്നും മന്ത്രി പറഞ്ഞു. മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തിൽ സ്‌കൂൾ പഠനസമയം മാറ്റിയ സർക്കാർ നടപടിക്കെതിരെ സുന്നി സംഘടനായ സമസ്‌തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സെക്രട്ടറിയേറ്റ് ധർണ അടക്കം രണ്ടുമാസം നീണ്ടു നിൽക്കുന്ന സമരങ്ങളാണ് സമസ്‌ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ (എസ്‌കെഎംഎംഎ) സംസ്‌ഥാന സമരപ്രഖ്യാപന കൺവെൻഷനിൽ പ്രഖ്യാപിച്ചത്. സമസ്‌ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും വിഷയത്തിൽ സർക്കാർ ചർച്ചയ്‌ക്ക് പോലും തയ്യാറാവാത്തതിലും കൺവെൻഷൻ പ്രതിഷേധിച്ചു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!