തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തിൽ സിപിഐ നേതാക്കൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ ആസ്ഥാനത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ട് സംസാരിക്കാനെത്തിയപ്പോൾ മന്ത്രി ജിആർ അനിൽ തന്നെ അപമാനിക്കുന്ന പ്രസ്താവന മാദ്ധ്യമങ്ങളിൽ നടത്തിയെന്ന് ശിവൻകുട്ടി വ്യക്തമാക്കി.
‘ഓഫീസിൽ വന്നാൽ സംസാരിക്കാതെ പറ്റുമോ എന്നാണ്’ അനിൽ പ്രതികരിച്ചത്. എവിടെയോ കിടന്ന ഒരുത്തൻ ഓഫീസിൽ വന്നതുപോലെ പുച്ഛത്തോടെയാണ് ജിആർ അനിൽ പെരുമാറിയതെന്നും ശിവൻകുട്ടി പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബി നിസഹായനാണെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
എഐഎസ്എഫും എഐവൈഎഫും തന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വിളിച്ച മുദ്രാവാക്യങ്ങളും വാക്കുകളും ശരിയല്ലെന്നും അവ വേദനിപ്പിച്ചെന്നും മന്ത്രി പ്രതികരിച്ചു. ഒരിക്കലും ഒരാൾക്കും വേദന ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലായിരുന്നു. വാക്കുകൾ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Most Read| ആണവായുധങ്ങൾ പരീക്ഷിക്കാൻ ഉത്തരവിട്ട് ട്രംപ്; റഷ്യയ്ക്കുള്ള മുന്നറിയിപ്പ്?








































