തിരുവനന്തപുരം: കോവിഡ് മൂലമുള്ള മരണനിരക്ക് കുറക്കാൻ സാധിച്ചതിലും വാക്‌സിൻ പാഴാക്കാത്തതിലും സംസ്‌ഥാനത്തെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണാഘോഷം കരുതലോടെ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് മന്ത്രി കേരളത്തെ പ്രശംസിച്ചത്.
സംസ്‌ഥാനത്തിന് കൂടുതൽ വാക്‌സിൻ നൽകാൻ നടപടിയെടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി യോഗത്തിൽ ഉറപ്പ് നൽകി. വാക്‌സിൻ ഉൽപാദനം വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, കൂടുതൽ വാക്‌സിൻ ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തിൽ കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നേരിട്ടെത്തിയത്. തിരുവനന്തപുരത്ത് വച്ചാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. ഇതിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലും അദ്ദേഹം സന്ദർശനം നടത്തും.
Read Also: ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്തിയില്ല; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി