ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്തിയില്ല; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി

By Staff Reporter, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ വിവിധ ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കഴിഞ്ഞ ഒരു വര്‍ഷമായി നിയമന നടപടികള്‍ പുരോഗമിക്കുകയാണ് എന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെന്ന് ചീഫ് ജസ്‍റ്റിസ് കുറ്റപ്പെടുത്തി.

‘ട്രിബ്യൂണലുകള്‍ ഒന്നുകില്‍ പ്രവര്‍ത്തിക്കണം, അല്ലെങ്കില്‍ അടച്ചുപൂട്ടണം’, സുപ്രീം കോടതി വ്യക്‌തമാക്കി. കൂടാതെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് കോടതി പത്ത് ദിവസം സമയം അനുവദിക്കുകയും ചെയ്‌തു.

ട്രിബ്യൂണല്‍ റീഫോംസ് ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന രീതിയെ വിമർശിച്ച കോടതി പൊതുതാൽപര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനും നിര്‍ദ്ദേശം നല്‍കി. കൂടാതെ സുപ്രീംകോടതി ചില വകുപ്പുകള്‍ റദ്ദാക്കിയതിന് പിറകെ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നെന്നും നിയമനിര്‍മാണം പാര്‍ലമെന്റിന്റെ പരിധിയിലുള്ള കാര്യമാണെങ്കിലും, ബില്‍ കൊണ്ടുവന്നതിന് പിന്നിലെ കാരണം എന്താണെന്നും ചീഫ് ജസ്‌റ്റിസ് ചോദിച്ചു.

Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി അനുവദിച്ച് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE