നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി അനുവദിച്ച് സുപ്രീം കോടതി

By Team Member, Malabar News
Supreme Court
Ajwa Travels

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സമർപ്പിച്ച അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടിയാണ് സുപ്രീം കോടതി അനുവദിച്ചത്. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിച്ചത്.

ഈ മാസം വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതി നേരത്തെ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായതിനാൽ വിചാരണ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാൽ 6 മാസത്തെ സമയം കൂടി അനുവദിക്കണമെന്നുമാണ് വിചാരണ കോടതി ജഡ്‌ജി ഹണി എം വർഗീസ് അപേക്ഷയിൽ വ്യക്‌തമാക്കിയിരുന്നത്. നിലവിൽ മൂന്നാം തവണയാണ് വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിക്കുന്നത്.

Read also: രണ്ട് ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE