രണ്ട് ദിവസത്തെ സന്ദർശനം; രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി

By Team Member, Malabar News
Rahul Gandhi
Ajwa Travels

മലപ്പുറം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അദ്ദേഹം വയനാട്ടിലെ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കും.

കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംകെ രാഘവൻ എംപി തുടങ്ങിയവർ എത്തിയിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് മാനന്തവാടിയിലെ മഹാത്‌മാഗാന്ധി പ്രതിമയുടെ ഉൽഘാടന പരിപാടിയിലാണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുക. തുടർന്ന് ഇന്നും നാളെയും വിവിധ പൊതു പരിപാടികളിൽ പങ്കെടുത്ത ശേഷമാകും രാഹുൽ തിരികെ ഡെൽഹിയിലേക്ക് മടങ്ങുക.

Read also: ‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE