‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്‌ടർ

By News Desk, Malabar News
Adeela_Abdulla_Malabar News
Wayanad District Collector Adeela Abdulla
Ajwa Travels

വയനാട്: ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് പിന്നിലെന്ന് ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള. സമ്പൂർണ വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച വയനാട് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

ആദിവാസി സമൂഹമടക്കം പിന്നോക്ക ജനവിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ കോവിഡിനെ നേരിടാൻ കൃത്യമായ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. മറ്റ് ജില്ലകളിൽ രോഗം വ്യാപനം ഏറിയപ്പോൾ ഒരു പരിധി വരെ കോവിഡിനെ പിടിച്ചുകെട്ടാൻ വയനാടിന് കഴിഞ്ഞു.

ഇപ്പോൾ ഐസിഎംആർ മാനദണ്ഡങ്ങൾ പ്രകാരം 18 വയസിന് മുകളിൽ അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകാനായി. രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ വാക്‌സിനേഷൻ ജില്ലയായി വയനാട് മാറിയെന്ന് ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വരേണ്ടതുണ്ട്.

വാക്‌സിൻ ലഭ്യത കുറവ് പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും ഉടൻ പരിഹാരങ്ങൾ കണ്ടെത്താനായത് നേട്ടമായി. വയനാട്ടിൽ ആകെ 6,51,968 പേരാണ് 18 വയസിന് മുകളിൽ ഉള്ളവർ. ഇതിൽ 6,11, 430 പേരാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായത്. മൂന്ന് മാസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുമാണ് ഇനി വാക്‌സിൻ സ്വീകരിക്കാനുള്ളത്.

Also Read: മാനസ കൊലപാതകം; ബിഹാർ സ്വദേശികളായ പ്രതികളെ ചോദ്യം ചെയ്‌ത്‌ ഇന്റലിജൻസ് ബ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE