ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

By Web Desk, Malabar News
the supreme court
Ajwa Travels

ഡെൽഹി: ക്വാറികളുടെ ദൂരപരിധി 50 മീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.

ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കേള്‍ക്കാതെയാണ് ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കി ഉത്തരവിറക്കിയതെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുക ആയിരുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയവര്‍ക്കും മറ്റ് ക്വാറി ഉടമകള്‍ക്കും തങ്ങളുടെ വാദം കേള്‍ക്കാന്‍ ഹരിത ട്രൈബ്യൂണലില്‍ അപേക്ഷ നല്‍കാം.

കേസില്‍ അപ്പീല്‍ നല്‍കിയവര്‍ ഉള്‍പ്പടെ മുഴുവന്‍ കക്ഷികളുടെ ഭാഗവും കേള്‍ക്കണമെന്ന് സുപ്രീം കോടതി ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കി. പുതിയ ഉത്തരവുണ്ടാകുന്നതു വരെ ദൂരപരിധി 50 മീറ്ററായി തുടരും. ജികെ ഗ്രാനൈറ്റ്‌സ് ഉടമ ജോര്‍ജ് ആന്റണിയും പോബ്‌സ് ഗ്രാനൈറ്റ്‌സുമാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

Kerala News: ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE