കോഴിക്കോട് കാരശ്ശേരിയിലെ ക്വാറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിൽ അനധികൃത ചെങ്കൽ ക്വാറികളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. ചെങ്കൽ ഖനനം ചെയ്യുന്ന 12 മെഷീനുകൾ പിടിച്ചെടുത്തു. ഇതിനുപുറമെ, 4 ലോറികളും ഒരു ജെസിബിയും അധികൃതർ കസ്‌റ്റഡിയിൽ എടുത്തു.

കാരശ്ശേരിയിലെ കക്കാട് വില്ലേജിലെ കറുത്ത പറമ്പ്, പൂവ്വത്തിക്കൽ, എന്നിവടങ്ങളിലെ ചെങ്കൽ ക്വാറികളിൽ ആണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. കൂടാതെ കാരശ്ശേരി പഞ്ചായത്ത് ഓഫിസിലും ഉദ്യോഗസ്‌ഥർ പരിശോധന നടത്തി.

കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ എസ്‍പി, എസ് ശശിധരന്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്‌പി ജോൺസന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.

Most Read: എൽജെഡി ജെഡിഎസിൽ ലയിക്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE