ഇടുക്കി ഡാം വീണ്ടും തുറന്നേക്കും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

By Web Desk, Malabar News
Heavy Rain In Kerala
Ajwa Travels

ഇടുക്കി: സംസ്‌ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്. ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മധ്യ, തെക്കൻ ജില്ലകളിലാണ് തീവ്ര മഴയുണ്ടാകുക.

രണ്ടാഴ്‌ച കൂടി സംസ്‌ഥാനത്ത് ശക്‌തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്‌തമായ കാറ്റിനും തിരമാലയ്‌ക്കും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം ഇടുക്കി ഡാം വീണ്ടും തുറക്കാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെയുള്ള ജലനിരപ്പ് കൂടി വിലയിരുത്തിയ ശേഷമാണ് തീരുമാനമുണ്ടാവുക. നിലവിൽ ഡാമിൽ ജലനിരപ്പ് 2394.40 അടിയിലെത്തി. ഡാമിലിപ്പോൾ ഓറഞ്ച് അലർട്ടാണ്.

ഡാം തുറന്നാൽ 100 ഘനയടി വെള്ളമാണ് സെക്കന്റിൽ പുറത്തേക്കൊഴുക്കുക. ചെറുതോണി ഡാമിന്റെ താഴ്ഭാഗത്തുള്ളവർക്കും പെരിയാറിന്റെ തീരവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയെന്ന് ഇടുക്കി ജില്ലാ കളക്‌ടർ അറിയിച്ചു. മുപ്പത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി ഡാം തുറക്കാനൊരുങ്ങുന്നത്.

National News: സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE