തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്ത് വൈഷ്ണ സുരേഷിനെ പരിഗണിച്ച് കോൺഗ്രസ്. വട്ടിയൂർക്കാവിൽ കെ. മുരളീധരനും അരുവിക്കരയിൽ വിഎസ്. ശിവകുമാറും പരിഗണനയിലുണ്ട്. വൈഷ്ണ സുരേഷിന്റെ പേര് നേരത്ത തന്നെ സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു.
എൻഡിഎയും എൽഡിഎഫും യുഡിഎഫും തമ്മിലുള്ള അഭിമാന പോരാട്ടമാണ് നേമത്ത് നടക്കുക. രാജീവ് ചന്ദ്രശേഖറിനെയും വി. ശിവൻകുട്ടിയെയും ആയിരിക്കും മൽസരിക്കുകയാണെങ്കിൽ വൈഷ്ണയ്ക്ക് നേരിടേണ്ടി വരിക. ഇന്ന് വൈകീട്ടോടെ 40 മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവരും.
ആദ്യഘത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. എംപിമാർ മൽസരിക്കുമോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകും. എംപിമാർ മൽസരിക്കേണ്ടതില്ല എന്നാണ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാർഥിത്വം ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സിറ്റിങ് എംഎൽഎമാർ, സംവരണ സീറ്റുകൾ, ഒറ്റപ്പേര് മാത്രമുള്ള മണ്ഡലങ്ങൾ എന്നിവ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് നിലവിൽ കോൺഗ്രസിലെ ധാരണ.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































