‘കള്ളക്കേസിൽ കുടുക്കി; പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ

വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ വക്കം നെടിയവിള വീട്ടിൽ അരുൺ (42), അമ്മ വൽസല (71) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
Arun and Valsala Suicide Case
അരുൺ, വൽസല

തിരുവനന്തപുരം: വക്കം ശ്രമപഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വൽസല (71), അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്തുള്ള ചായ്‌പ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ.

ആത്‍മഹത്യാക്കുറിപ്പ് വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചു നൽകിയിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് ആത്‍മഹത്യാക്കുറിപ്പിൽ അരുൺ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർക്കെതിരെയാണ് ആരോപണം.

തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിലെഴുതിയ ആത്‍മഹത്യാക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞവർഷമാണ് അരുണിനെതിരെ പോലീസ് ജാതിക്കേസ് രജിസ്‌റ്റർ ചെയ്‌തതെന്നാണ് വിവരം.

Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE