തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ‘ഒരു നോര്‍വീജിയന്‍ വെയില്‍കാലം’ എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പവുമടങ്ങിയതാണ് പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം വി.ജെ. ജെയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലിനായിരുന്നു വയലാര്‍ പുരസ്‌കാരം.
Read also: സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം