സാക്ഷരത തുല്യത പദ്ധതിക്ക് തുടക്കം

By Trainee Reporter, Malabar News
Malabar News_kudumbasree- literacy mission
Representational image
Ajwa Travels

കോഴിക്കോട്: കുടുംബശ്രീ വനിതകള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത പദ്ധതിയായ ‘സമ’യുടെ ജില്ലാതല ഉല്‍ഘാടനം നിര്‍വഹിച്ചു. സംസ്‌ഥാന സാക്ഷരത മിഷന്‍ ഡയറക്‌ടർ ഡോ. പി.എസ്. ശ്രീകലയാണ് പദ്ധതി ഉല്‍ഘാടനം ചെയ്‌തത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്‌ഥാന സാക്ഷരത മിഷന്‍ നടത്തുന്ന പദ്ധതിയാണ് സമ.

കോഴിക്കോട് കോര്‍പറേഷനില്‍ പത്താംതരം തുല്യതക്ക് 75പേരും പ്ലസ് വണ്‍ തുല്യതക്ക് 60പേരുമാണ് ഒന്നാം ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഘട്ടം ഘട്ടമായി മുഴുവന്‍ കുടുംബശ്രീ വനിതകളെയും പത്താംതരം, ഹയര്‍ സെക്കണ്ടറി യോഗ്യതകളിലേക്ക് ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പുതിയ പാഠ്യപദ്ധതി അനുസരിച്ച് പത്താം തരത്തിലെ തുല്യത പഠിതാവിന് പരീക്ഷ എഴുതുന്നതിന് മുന്‍പായി 130 മാര്‍ക്ക് സി.ഇ മാര്‍ക്കായി ലഭിക്കും. മലയാളം, ഇംഗ്ലീഷ്, സാമൂഹികശാസ്‌ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളില്‍ ജയിക്കാന്‍ എഴുത്തുപരീക്ഷയില്‍ 15 മാര്‍ക്ക് നേടണം. ഹിന്ദിയില്‍ 10 മാര്‍ക്കും, ഊര്‍ജതന്ത്രം, ജീവശാസ്‌ത്രം, രസതന്ത്രം, ഐ.ടി വിഷയങ്ങളില്‍ 8 മാര്‍ക്ക് വീതവുമാണ് ജയിക്കാനായി ആവശ്യം.

ഹയര്‍ സെക്കണ്ടറിയില്‍ അകെ 6 പേരാണുള്ളത്. ഓരോ വിഷയത്തിനും 20 മാര്‍ക്ക് വീതം സി.ഇ മാര്‍ക്കായി ലഭിക്കും. എഴുത്തുപരീക്ഷയില്‍ 80ല്‍ 24 മാര്‍ക്ക് വീതം സി.ഇ മാര്‍ക്കായി ലഭിച്ചാല്‍ വിജയിക്കും.

Read also: മൊറട്ടോറിയം പലിശയിൽ കൂടുതൽ ഇളവുകളില്ല; കോടതി ഇടപെടൽ വേണ്ട; കേന്ദ്രം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE