ന്യൂ ഡെൽഹി: മൊറട്ടോറിയം പലിശ സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകി കേന്ദ്ര സർക്കാർ. പലിശയിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധിക്കില്ലെന്നും സർക്കാരിന്റെ ധനനയത്തിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. അത് മൂലം സമ്പദ് വ്യവസ്‌ഥക്കും ബാങ്കിങ് മേഖലക്കും കോട്ടം സംഭവിക്കുമെന്നും സത്യവാങ് മൂലത്തിൽ പറഞ്ഞു.
Also Read: സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ
2 കോടി വരെയുള്ള വായ്‌പയുടെ കൂട്ടുപലിശ മൊറട്ടോറിയം കാലയളവിൽ ഒഴിവാക്കാമെന്ന് കേന്ദ്രം നേരത്തെ തന്നെ സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. എന്നാൽ, കേന്ദ്രം നൽകിയ സത്യവാങ് മൂലം അപൂർണമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തുടർന്ന്, റിയൽ എസ്‌റ്റേറ്റ് വായ്‌പ ക്രമീകരിക്കുന്നതിൽ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കൂടാതെ, ഒരാഴ്‌ചക്കകം സർക്കാർ അധിക സത്യവാങ് മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.