സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

By Trainee Reporter, Malabar News
Malabar News_CBSE-reduces syllabus
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്. കോവിഡ് വ്യാപനം മൂലം സ്‌കൂളുകള്‍ ഇതുവരെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ് തീരുമാനം.

2021ലെ ബോര്‍ഡ് പരീക്ഷകള്‍ 45 മുതല്‍ 60 ദിവസം വരെ വൈകിപ്പിക്കാനും സിലബസ് 50 ശതമാനമോ അതില്‍ കൂടുതലോ വെട്ടിച്ചുരുക്കാനും സിബിഎസ്ഇ ആലോചിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ജൂലൈയില്‍ സിബിഎസ്ഇയും വിവിധ സംസ്‌ഥാന ബോര്‍ഡുകളും സിലബസ് 25 മുതല്‍ 30 ശതമാനം വരെ വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കാനും ക്ലാസുകള്‍ സാധാരണ ഗതിയില്‍ തുടരാനും സാധിച്ചിരുന്നില്ല. അണ്‍ലോക്ക് 5.0ന്റെ ഭാഗമായി ഒക്‌ടോബര്‍ 15 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുവാദമുണ്ടെങ്കിലും കുട്ടികള്‍ ഹാജരാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി സംസ്‌ഥാനങ്ങളും സ്‌കൂളുകള്‍ തല്‍ക്കാലത്തേക്ക് തുറക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബോര്‍ഡ് പരീക്ഷകള്‍ 70 ശതമാനമോ അല്ലെങ്കില്‍ 50 ശതമാനമോ സിലബസ് വെച്ച് നടത്തണമോയെന്ന് സിബിഎസ്‌സി ഉടന്‍ തീരുമാനിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തെ പരീക്ഷകള്‍ 2021 ഏപ്രിലിലേക്ക് നീട്ടി വെക്കാനും സിബിഎസ്ഇ ആലോചിക്കുന്നുണ്ട്. പരീക്ഷക്ക് മുന്‍പ് കുട്ടികള്‍ക്ക് സാധാരണ രീതിയിലുള്ള പഠനം സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനം.

Read also: ഹത്രസ്; സമീപവാസികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE