‘വയനാട്ടിലെ കർഷകർക്ക് മൊറട്ടോറിയം അനുവദിക്കണം’; കേന്ദ്രമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

By News Desk, Malabar News
rahul gandhi
രാഹുല്‍ ഗാന്ധി
Ajwa Travels

ഡെൽഹി: വയനാട് മണ്ഡലത്തിലെ വായ്‌പയെടുത്ത കര്‍ഷകര്‍ക്കും ചെറുകിട സംരഭകര്‍ക്കും മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപി രാഹുല്‍ ഗാന്ധി കേന്ദ്രധനകാര്യ മന്ത്രിക്ക് കത്തെഴുതി. രണ്ട് വർഷം തുടര്‍ച്ചയായി ഉണ്ടായ പ്രളയവും കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം വായ്‌പ എടുത്തവർ ഏറെ കഷ്‌ടതയിലാണെന്ന് കത്തിൽ പറയുന്നു.

ലോക്ക്ഡൗണിൽ രാജ്യത്തെ കർഷകർ നേരിടുന്ന വൻ പ്രതിസന്ധിയെ കുറിച്ചും കത്തിൽ സൂചിപ്പിക്കുന്നു. 2021 ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. പലിശ എഴുതി തള്ളണമെന്നും രാഹുൽ കത്തിൽ ആവശ്യപ്പെടുന്നു.

Also Read: ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE