ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ വിമർശിച്ച് യൂത്ത് കോൺഗ്രസ്

By Staff Reporter, Malabar News
VD-Satheesan-youth congress
VD Satheesan
Ajwa Travels

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് മലക്കം മറിഞ്ഞത് കഴിഞ്ഞകാല നിലപാടുകൾക്ക് കടക വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവിന്റെ നിലപാട് പെതുസമൂഹത്തിന് മുൻപിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയിലാണ് നേതാക്കളുടെ വിമർശനം.

യോഗത്തിൽ യൂത്ത് കോൺഗ്രസിന്റെ സംസ്‌ഥാന ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവർ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തെത്തി. സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് വിഡി സതീശൻ സർക്കാർ നിലപാട് സ്വാഗതം ചെയ്യുകയാണ് ആദ്യം ചെയ്‌തത്‌. പിന്നീട് നിലപാടിൽ നിന്ന് പിന്നോട്ട് പോയിരുന്നു. ഇത് പാർട്ടിയെക്കുറിച്ച് ജനങ്ങളുടെ മുന്നിൽ തെറ്റായ ധാരണയുണ്ടാക്കിയെന്ന് യോഗത്തിൽ ആരോപണം ഉയർന്നു.

Read Also: കള്ളനോട്ട്; കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവർത്തകനടക്കം മൂന്നുപേർ പടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE