ഏഴാച്ചേരി രാമചന്ദ്രന് ഐ.വി ദാസ് പുരസ്‌കാരം

By Desk Reporter, Malabar News
Ezhacheri Ramachandran award
Ajwa Travels

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വിവിധ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനക്കുള്ള ഐ.വി ദാസ് പുരസ്‌കാരത്തിന് കവിയും പത്ര പ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ പണിക്കർ പുരസ്‌കാരം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ടി.പി വേലായുധൻ കരസ്ഥമാക്കി. 1971 മുതൽ 25 വർഷത്തോളം പാലിശ്ശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുക.

കണ്ണൂർ ജില്ലയിലെ പായം ഗ്രാമീണ വായനശാലയ്ക്കാണ് അര നൂറ്റാണ്ടു പിന്നിട്ട സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എം.എസ് പുരസ്‌കാരം ലഭിച്ചത്. 50000 രൂപയാണ് പുരസ്‌കാരം. മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡിസി പുരസ്‌കാരത്തിന് ആലപ്പുഴയിലെ പറവൂർ പബ്ലിക് ലൈബ്രറി അർഹമായി. കൊല്ലത്തെ ചാണപ്പാറ സന്മാർഗദായിനി ഗ്രന്ഥശാലയ്ക്കാണ് പിന്നോക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇ.എൻ ബലറാം പുരസ്‌കാരം ലഭിച്ചത്.

സമാധാനം പരമേശ്വരൻ പുരസ്‌കാരത്തിന് കോഴിക്കോട് സൗപർണിക പബ്ലിക് ലൈബ്രറി അർഹമായി. സാംസ്‌കാരിക രംഗത്തെ മികച്ച പ്രവർത്തനത്തിനു നൽകുന്ന പുരസ്കാരമാണിത്. കോട്ടയം പി.കെ.വി വനിതാ ലൈബ്രറിക്കാണ് ഈ വർഷത്തെ മികച്ച ബാലവേദി കേന്ദ്രത്തിനുള്ള പി രവീന്ദ്രൻ പുരസ്‌കാരം ലഭിച്ചത്. പരിസ്ഥിതി ശാസ്ത്രം സിജി ശാന്തകുമാർ പുരസ്‌കാരം കൊല്ലം ഉമയനെല്ലൂർ നേതാജി ലൈബ്രറി നേടി. സ്ത്രീ ശാക്തീകരണ നങ്ങേലി പുരസ്‌കാരത്തിന് മലപ്പുറം പാറമ്മൽ ഗ്രാമോദ്ധാരണ ലൈബ്രറിയെയും തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE