കാസര്‍ഗോഡ്: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’യുമായി ബന്ധപ്പെട്ട ‘ആദരാഞ്ജലി’ വിവാദത്തില്‍ നടപടി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ് ബ്യൂറോയിലെ മാര്‍ക്കറ്റിംഗ്, ഡിസൈനിംഗ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടി.
‘ഐശ്വര്യ കേരള യാത്ര’യുടെ ഉല്‍ഘാടന ദിവസം യാത്രയുടെ മുഴുവന്‍ പേജ് പരസ്യം വീക്ഷണത്തില്‍ വന്നിരുന്നു. എന്നാല്‍ യാത്രക്ക് ആശംസയര്‍പ്പിച്ചു കൊണ്ടുള്ള ഭാഗത്ത് അതിന് പകരമായി ‘ആദരാഞ്ജലികള്‍’ എന്നാണ് അച്ചടിച്ചിരുന്നത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
സംഭവത്തെ അനുകൂലിച്ചും പരിഹസിച്ചും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടിരുന്നു. അതേസമയം ‘ആദരാഞ്ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നില്‍ അട്ടിമറിയെന്ന് ആയിരുന്നു വീക്ഷണത്തിന്റെ പ്രതികരണം.
ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്ട്രീയ പ്രാധാന്യവും തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് വീക്ഷണം കുറ്റപ്പെടുത്തി. അട്ടിമറിക്ക് പിന്നില്‍ സിപിഐഎം ആണെന്നും പത്രം ആരോപിച്ചിരുന്നു.
Read Also: ലൈസൻസിനും വാഹന രജിസ്ട്രേഷനും ഇനി ആധാർ നിർബന്ധം







































