പിഎസ്‌സി ഉദ്യോഗാർഥികളുടെ സമര പന്തൽ സന്ദർശിച്ച് രാഹുൽഗാന്ധി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി രാഹുൽ ഗാന്ധി സമരപ്പന്തലിൽ എത്തി. ഉദ്യോഗാർഥികളുമായി രാഹുൽ ഗാന്ധി സംസാരിച്ചു.

ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ നിന്നാണ് രാഹുൽ ഗാന്ധി സമര പന്തലിൽ എത്തിയത്. സിപിഒ സമര പന്തലിലാണ് രാഹുൽ ഗാന്ധി ആദ്യമായി എത്തിയത്. ശശി തരൂർ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെസി വേണുഗോപാൽ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

സമരം ചെയ്യുന്നവരുടെ പ്രതിനിധികളും നേതാക്കളും രാഹിൽ ഗാന്ധിക്ക് സാഹചര്യം വിശദീകരിച്ചു. ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ, സ്വർണ കടത്ത് വിഷയത്തിലും പിഎസ്‌സി വിവാദത്തിലും പിണറായി വിജയനെ അതിശക്‌തമായി വിമർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി സമരപന്തലിൽ എത്തിയത്.

Read Also: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിധി പറയുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE