കെപിസിസിക്ക് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദ്ദേശിച്ച് നേതൃത്വം

By Staff Reporter, Malabar News
kpcc-meeting
Representational Image
Ajwa Travels

തിരുവനന്തപുരം: കെപിസിസിക്ക് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ഓഡിറ്റിംഗ് നടത്താൻ നിർദ്ദേശിച്ച് നേതൃത്വം. സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും പരിശോധിക്കും. ജയ്‌ഹിന്ദിന്റെ ചുമതലകളിൽ നിന്ന് രമേശ് ചെന്നിത്തല രാജിവച്ച സാഹചര്യത്തിലാണ് നടപടി.

ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് പദവികളിൽ നിന്നുമാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചത്. കെ കരുണാകരൻ ഫൗണ്ടേഷൻ തലപ്പത്ത് നിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് എന്നീ സ്‌ഥാപനങ്ങളിലായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.

രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം സ്‌ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കാം. പ്രതിപക്ഷ നേതൃസ്‌ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തിൽ രാജി കത്ത് നൽകിയിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

Read Also: ജയ്ഹിന്ദ് പ്രസിഡണ്ട് സ്‌ഥാനം അടക്കമുള്ള പദവികൾ ഒഴിഞ്ഞ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE