ജയ്ഹിന്ദ് പ്രസിഡണ്ട് സ്‌ഥാനം അടക്കമുള്ള പദവികൾ ഒഴിഞ്ഞ് ചെന്നിത്തല

By News Desk, Malabar News
Ramesh chennithala
Ajwa Travels

തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡണ്ട്, രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ചെയര്‍മാന്‍, കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്‌ഥാനം തുടങ്ങിയ പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല. കെപിസിസി അധ്യക്ഷനാണ് ഈ സ്‌ഥാനങ്ങള്‍ വഹിക്കേണ്ടതെന്ന് ചെന്നിത്തല പ്രതികരിച്ചു.

കഴിഞ്ഞ മെയ് 24നാണ് ചെന്നിത്തല രാജി നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്‌ഥാനം ഏറ്റെടുക്കാത്തതിനാൽ ആണ് തുടര്‍ന്നത്. പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്നുമാണ് വിശദീകരണം.

അതേസമയം വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി പ്രസിഡണ്ടായ സമയത്തും ചെന്നിത്തല ഈ സ്‌ഥാനങ്ങളില്‍ തുടരുകയായിരുന്നു. അവര്‍ക്ക് രണ്ട് പേര്‍ക്കും ഈ സ്‌ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലായിരുന്നു എന്നാണ് ഇതു സംബന്ധിച്ച് ചെന്നിത്തല വിശദീകരിക്കുന്നത്.

Also Read: രേഷ്‌മ തിരോധാനം; മിനി സിവില്‍ സ്‌റ്റേഷന്‍ ഉപരോധിച്ചവര്‍ക്ക് എതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE